ഛത്തീസ്ഹഡിലെ
കന്യാസ്ത്രീകളുടെ അറസ്റ്റ്..
ആം ആദ്മിയുടെ പ്രതിഷേധ ജാഥ.
കൊട്ടേക്കാട്:
ഛത്തീസ് ഗഡിലെ കന്യാസ്ത്രികളെ അന്യായമായി അറസ്റ്റ് ചെയ്ത് തടവിലിട്ടതിനും,അവർക്കെക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതിനും, ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നതിലും പ്രതിഷേധിച്ച് ആംആദ്മി പാർട്ടി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.കൊട്ടേക്കാട് പള്ളിനടയിൽ മണ്ഡലം പ്രസിഡണ്ട് റോയ് പുറനാട്ടുകരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി സംസ്ഥാന സമിതി അംഗം ടോണി റാഫേൽ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ല ജോ.സെക്രട്ടറി ബിന്നി പൊന്തേക്കൻ, വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി സേവിയർ ചിരിയങ്കണ്ടത്ത്, തൃശ്ശൂർ ജില്ലാ കൗൺസിൽ അംഗം ലോറൻസ് മങ്കര. ഒല്ലൂർ മണ്ഡലം പ്രസിഡണ്ട് ജോൺസൺ ഐനിക്കൽ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പ്രതിഷേധ പ്രകടനവും ഉണ്ടായി.