തിരുനാളിന് കൊടിയേറി

 തിരുനാളിന് കൊടിയേറി


 എടക്കളത്തൂർ സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിന് ഇടവക വികാരി റവ ഫാ. റാഫേൽ പുല്ലോക്കാരൻ കൊടികയറ്റം നിർവഹിച്ചു. 


കൈക്കാരന്മാരായ

പൊറിഞ്ചു സി.ആർ. ലിംസൺ എം.എസ്., നിധിൻ വിൽസൺ, ജനറൽ കൺവീനർ ഷാജു ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.  ഓഗസ്റ്റ് 15 ന്   തിരുന്നാൾ ദിനത്തിൽ രാവിലെ 6.15 നുള്ള ദിവ്യബലിക്ക്  റവ.ഫാ. റാഫേൽ പുല്ലോക്കാരൻ കാർമികത്വം വഹിക്കും. തുടർന്ന്  രൂപം എഴുന്നള്ളിപ്പും , നേർച്ച ഭക്ഷണം വെഞ്ചിരിപ്പ്  ഉണ്ടായിരിക്കും. 10.30 നുള്ള

ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക്

 റവ.ഫാ. സെബി പുത്തൂർ  മുഖ്യകാർമ്മികനാകും,

ഫാ. ജിയോ എടക്കളത്തൂർ തിരുനാൾ സന്ദേശവും   തിരുനാൾ പ്രദക്ഷിണത്തിന്

ഫാ. ജാക്‌സൻ ചാലയ്ക്കലും കാർമികത്വം വഹിക്കും. വൈകിട്ട് 6. 30ന് ഇടവക ദിനം ആഘോഷിക്കും