മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ പുതിയ വിദ്യാർത്ഥി ക്യാബിനറ്റ് നിലവിൽ വന്നു.
മുണ്ടൂർ: 2025-26 അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥി ക്യാബിനറ്റ് സ്കൂൾ തെരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്തു. പുതിയ ക്യാബിനറ്റിന്റെ ഉദ്ഘാടനം പേരാമംഗലം ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ. രതീഷ് കെ. സി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് S.H ക്യാബിനറ്റ് അംഗങ്ങൾക്കായി ഇൻവെസ്റ്റിച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹെഡ് ബോയ് ആയി അൽജോ ജോസ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഹെഡ് ഗേൾ സ്ഥാനത്തേക്ക് വൈഷ്ണവി പി. ആർ തെരഞ്ഞെടുക്കപ്പെട്ടു. കൾച്ചറൽ ക്യാപ്റ്റൻമാരായായി സ്റ്റീവ് എസ്. വള്ളൂരാനെയും മെറിൽ വിൻസെൻ്റിനെയും, സ്പോർട്സ് ക്യാപ്റ്റൻമാരായി ഡോൺ ബോസ്കോ റോയ്യും സ്നേഹ വി. കെയും തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂളിൻറെ ഉന്നമനത്തിന് മാതൃകാപരമായ രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രതിനിധികൾ ഉറപ്പു നൽകി. പുതിയ പ്രതിനിധികളെ അഭിനന്ദനങ്ങളോടെ സ്കൂൾ സ്വാഗതം ചെയ്തു.
.jpg)