കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയത് പോട്ടോരിൻ്റെ സ്വന്തം ഓൾ റൗണ്ടർ ക്രിക്കറ്റർ സിബിൻ പി ഗിരീഷ്


  കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയത്  പോട്ടോരിൻ്റെ സ്വന്തം ഓൾ റൗണ്ടർ ക്രിക്കറ്റർ സിബിൻ പി ഗിരീഷ് ആണ്


പഠനത്തിലും സ്പോർട്സിലും ഒരുപോലെ തിളങ്ങുന്ന സിബിൻ  മിന്നുന്ന താരം

എയർ ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ പോട്ടോർ കളരിക്കൽ ഗിരീഷിന്റെയും രമണിയുടെയും മകനാണ്.

 തലക്കോട്ടുകര വിദ്യാ എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്കും, "ബെസ്റ്റ് ഔട്ഗോയിങ് സ്റ്റു‌ഡന്റ്' അംഗീകാരത്തോടെ തൃശൂർ എൻജിനീയറിങ് കോളേജിൽനിന്ന് പ്രൊഡക്ഷൻ എൻജിനീയറിങിൽ എംടെക്ക്  പൂർത്തിയാക്കി.

പതിനേഴാം വയസ്സിലാണ് കളി കാര്യമാക്കിയത്

കോലഴി ബുഡോലിൻ ക്രിക്കറ്റ് അക്കാദ മിയിലായിരുന്നു ക്രിക്കറ്റ് പരിശീലനം തുടങ്ങിയത്.ബുഡോലിനും പെരിന്തൽമണ്ണ ജോളി റോവേഴ്സിനു വേണ്ടി ഒട്ടേറെ ഓൾ കേരള ടൂർണമെന്റുകളിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഓൾറൗണ്ട് മികവു തെളിയിച്ചിട്ടുണ്ട്.വലംകയ്യൻ ബാറ്ററും ഫാസ്റ്റ‌് ബോളറുമാണ്.ഐപിഎലിൽ മുംബൈ ഇന്ത്യൻസ് ജഴ്സിയിൽ തിളങ്ങിയ വിഘ്നേഷ് പുത്തൂർ ജോളി റോവേഴ്സിൽ സിബിന്റെ സഹതാരമായിരുന്നു.എൻഎസ്കെ ട്രോഫിക്കു വേണ്ടിയുള്ള സീനിയർ ഇന്റർ ഡിസ്ട്രിക്ട് ടൂർണമെന്റിൽ തൃശൂരിനും മലപ്പുറത്തിനും വേണ്ടി കളിച്ചിട്ടുണ്ട്. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഓഗ സ്റ്റ് 22ന് ആരംഭിക്കുന്ന കെസിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള പരിശീലനത്തിലാണ് സിബിൻ.  സഹോദരൻ അബിൻ പി ഗിരീഷ് കോട്ടയം ഗവ.മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം ഡോക്ടറാണ്