ചാർട്ടേർഡ് അക്കൗണ്ടൻ്റ് പരീക്ഷയിൽ ആദ്യ തവണ തന്നെ വിജയിച്ച കളാശ്ശേരി വീട്ടിൽ രവി മകൻ നിധിൻ കെ. ആർ നെ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി വസതിയിൽ ചെന്ന് മെമ്മെൻ്റോ നൽകി അനുമോദിച്ചു.
പഞ്ചായത്ത് ആറാം വാർഡ് താമസക്കാരനായ നിധിൻ പ്ലസ്ടുവിന് ശേഷം C A പഠനം ആരംഭിച്ചു. പഠനത്തിലും പരിശ്രമത്തിനും ഈ ചെറുപ്പക്കാരനെ പിന്തുണച്ചത് മാതാപിതാക്കളും ഏക സഹോദരിയും ഉറ്റ സുഹൃത്തുക്കളുമാണ്. ഇടത്തരം കുടുംബത്തിലെ വിദ്യാർത്ഥികൾക്കു പ്രചോദനമാകുന്ന ഈ വിജയം മാതൃകാപരവും അഭിമാനകരവുമാണെന്ന് പ്രസിഡൻ്റ് പറഞ്ഞു.
വൈസ് പ്രസിഡൻ്റ് ലില്ലി ജോസ് , വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീന വിൽസൺ, മുൻപ്രസിഡൻ്റുമാരായ കെ.ജി. പോൾസൺ, വി.കെ. രഘുനാഥൻ , മുൻ ബ്ലോക്ക് മെമ്പർ ഡോ. CT ജെയിംസ് മാസ്റ്റർ, ഡേവീസ് വടക്കൻ, ജോർജ് കൂത്തൂർ എന്നിവർ സന്നിഹിതരായിരുന്നു
