ഒന്നര വയസ്സുകാരിക്ക്‌ ഇന്ത്യ ബുക്ക് റെക്കോർഡ്.

    പാറന്നൂർ -  ചെറുവത്തൂർ വീട്ടിൽ ടിറ്റു-  ഡിസ്നി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൾ തൻവി ,117 വ്യത്യസ്ത  ഐറ്റംസ് പറഞ്ഞ് ഇന്ത്യ ബുക്ക് റെക്കോർഡ്. 


    അതുപോലെ  104 ഐറ്റംസ് പറഞ്ഞു കേരള ബുക്ക് ഓഫ് റെക്കോർഡ് നേടുകയും ചെയ്തു. പാറന്നൂർ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൻവിയെ  മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കെപിസിസി സെക്രട്ടറിയുമായ   ശ്രീകുമാർ  പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. 

  ചടങ്ങിൽ മുൻ വാർഡ് മെമ്പർ എ.കെ ജെയിംസ്, ബൂത്ത് പ്രസിഡൻറ് ഷാജി ഒ.എം, വാർഡ് പ്രസിഡൻറ് റാഫി പി .വി ,ഗ്രാമീണ വായനശാല പ്രസിഡൻറ് ജീവൻ ടി.പി പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു