തിരുന്നാളിന് കൊടിയേറി.


  തോളൂർ :

    സെന്റ് അൽഫോൻസാ ദേവാലയത്തിലെ വിശുദ്ധ അൽഫോൻസമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. 

  കൊടിയേറ്റ കർമ്മത്തിനും തുടർന്ന് നടന്ന ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവക്ക് വികാരി ജനറാൾ വെരി. റവ. ഫാ. ജെയ്സൺ കൂനം പ്ലാക്കൽ മുഖ്യ കാർമികനായിരുന്നു. ഇടവക വികാരി റവ.ഫാ. പോൾ കള്ളിക്കാടൻ സഹകാർമികനായി. തിരുനാൾ ജനറൽ കൺവീനർ സി ഒ ചാർലി, കൈക്കാരന്മാരായ ജിജോ ആൻ്റണി, സെബിൻ ജോസഫ്, ഷാജു സി.വി. എന്നിവർ തിരുനാൾ കൊടി കയറ്റത്തിന് നേതൃത്വം നൽകി. ജൂലൈ 19, 20, 21 തീയതികളിൽ തിരുനാളും. 28 ന് വിശുദ്ധ അൽഫോൻസമ്മയുടെ ഊട്ടുതിരുനാളും ആഘോഷിക്കും.



തോളൂർ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ വികാരി ജനറാൾ വെരി. റവ. ഫാ. ജെയ്സൺ കൂനം പ്ലാക്കൽ കൊടിയേറ്റ കർമ്മം നിർവഹിക്കുന്നു. ഇടവക വികാരി റവ.ഫാ. പോൾ കള്ളിക്കാടൻ സമീപം.