വേലൂർ:
വേലൂർ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം മുണ്ടകൻ കൃഷിക്കായുള്ള നെൽവിത്തിൻ്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ടി. ആർ ഷോബി നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കർമ്മല ജോൺസൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഡോ. ഡോ.ജസ്ന മരിയ പിഎൽ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി. എഫ് ജോയ്, വിമല നാരായണൻ , ബിന്ദു ശർമ്മ, കൃഷി അസിസ്റ്റൻ്റ മാരായ ബൈജു ഫ്രാൻസിസ് എ ,ബി. സ്വപ്ന എന്നിവർ സംസരിച്ചു. ചടങ്ങിൽ പാടശേഖര ഭാരവാഹികൾ, മറ്റ് കർഷകർ പങ്കെടുത്തു.
