വിജയോത്സവം 2025*

 *വിജയോത്സവം 2025



പറപ്പൂർ സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ  *വിജയോത്സവം 2025* സംഘടിപ്പിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി MSW രണ്ടാം റാങ്ക് നേടിയ ആൻ്റണി സി ജോസഫ്, നീറ്റ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അനുഗ്രഹ വി.എ., ആൻറണി വി.ജെ. എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു,  യു എസ് എസ്. NMMS  പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുമുള്ള അനുമോദന ചടങ്ങ്, *തൃശ്ശൂർ സബ് കളക്ടർ അഖിൽ വി മേനോൻ IAS* നിർവഹിച്ചു. പിടിഎ പ്രസിഡണ്ട്  ജോസഫ്. P.T അധ്യക്ഷതവഹിച്ചു .

സ്കൂൾ മാനേജർ ഫാദർ സെബി പുത്തൂർ അനുഗ്രഹ പ്രഭാഷണം നടത്തി, തോളൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷ ശ്രീമതി ശ്രീകല കുഞ്ഞുണ്ണി,  വികസന ക്ഷേമകാര്യ അധ്യക്ഷ ഷീന വിൽസൺ , സ്കൂൾ 

പ്രിൻസിപ്പാൽ ഡെൻസി ജോൺ, എൽ പി എച്ച് എം ലീന ഇ ജെ, എം പി ടി എ. പ്രസിഡൻറ്  ജാൻസി ജിൻസൺ, പിടിഎ വൈസ് പ്രസിഡണ്ട് ജോസ് പി സി, ആൻ്റോ പി ഡി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് ഹെഡ്മാസ്റ്റർ ജോളി എ വി മാസ്റ്റർ നന്ദി പറഞ്ഞു.