പഞ്ചഗുസ്തിയിൽ ആൻറിയ ജോണിന് സ്വർണം

 പഞ്ചഗുസ്തിയിൽ  സ്വർണം  നേടിയ 



ആൻറിയ ജോൺ


വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയ ത്തിൽ നടന്ന നാഷണൽ പഞ്ചഗുസ്തി മത്സരത്തിൽ ആൻറിയ ജോൺ സ്വർണ മെഡൽ നേടി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു. 2022-2023 അദ്ധ്യയന വർ ഷത്തിൽ ജമ്മുകാശ്മീരിൽ നടന്ന 45-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മൂന്ന് സ്വർണം നേടിയ ആൻറിയ ദേശീയ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. 

ആൻറിയ ഇപ്പോൾ പുറ്റേക്കര സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.


 അമല നഗർ ചിറ്റിലപ്പിള്ളി കുന്നത്ത് ജിയോ- അഞ്ജു ദമ്പതികളുടെ മകളാണ് ആൻറിയ.