വാവുബലി ദർപ്പണത്തിന് ക്ഷേത്രത്തിൽ വിപുലമായ സൗകര്യം

 വാവുബലി ദർപ്പണത്തിന്  ക്ഷേത്രത്തിൽ വിപുലമായ സൗകര്യം 


 കേച്ചേരി:

  മഴുവഞ്ചേരി മഹാദേവ ക്ഷേത്രത്തിൽ കർക്കിടകവാവുബലി തർപ്പണത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ക്ഷേത്രക്ഷേമ സമിതി അറിയിച്ചു. ക്ഷേത്ര ബലിതർപ്പണം വ്യാഴാഴ്ച രാവിലെ ആറുമണി  മുതൽ  നടക്കും. എൻ വാസുദേവൻ എമ്പ്രാന്തിരി ദർപ്പണ കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.  തിലഹോമം,മൃത്യുഞ്ജയ ഹോമം, തുടങ്ങിയ ഹോമങ്ങളും പൂജകളും  നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. നേരത്തെ ടോക്കൺ എടുക്കുന്നവർക്ക് താമസിയാതെ തന്നെ കർമ്മങ്ങൾ ചെയ്യുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്.

കേരളത്തിനകത്തു നിന്നും പുറത്തു നിന്നും  നിരവധി ഭക്തജനങ്ങൾ ഈ പുണ്യ ദിനത്തിൽ  ഇവിടെ എത്താറുണ്ട്.

ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് നേരത്തെ മുൻകൂട്ടി ബുക്ക് ചെയ്താൽ താമസ, ഭക്ഷണ സൗകര്യങ്ങൾ  ഒരുക്കുന്നതാണെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

 കൂടുതൽ വിവരങ്ങൾക്ക് 📱

9847310663,9400314721,9446361149