സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ

 സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ




 എൻഡ്യുറൻസ് അത്ലറ്റ്സ് ഓഫ് തൃശൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 12 കി.മീ കൂട്ടയോട്ടത്തിൽ തൃശൂർ ലൂർദ്ദ് സെന്റ് മേരീസ് സ്കൂ‌ളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി സൽമാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനോട് ചോദിച്ച നിഷ്‌കളങ്കമായ ചോദ്യം ഇതായിരുന്നു "കളക്‌ടർ സാറിനെ ഓടി തോൽപ്പിച്ചാൽ സ്കൂ‌ളിന് അവധി തരുമോ"...?

 വെല്ലുവിളി സ്വീകരിച്ച കളക്ടർ അർജുൻ പാണ്ഡ്യൻ സൽമാനോടും കൂട്ടുകാരോടും ഒപ്പം സൗഹൃദ ഓട്ടം പാർത്തിയാക്കി. ഓടത്തിൽ മികചപ്രകടനം കാഴ്ചവച്ച സൽമാന് കളക്ടർ അഭിനന്ദിക്കുകയും ഇന്ന് അവധി നൽകാൻ കഴിയില്ലെന്നും മഴമൂലം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അത് സൽമാന് വേണ്ടി നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു.

ഇതിനെ തുടർന്നാണ് ശക്തമായ മഴ മൂലം വ്യാഴാഴ്‌ച പ്രഖ്യാപിച്ച അവധി സൽമാനും കൂട്ടുകാർക്കുമായി ഡെഡിക്കേറ്റ് ചെയ്യുന്നതായി കളക്ട‌റുടെ ഫെയ്‌സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.