ഇസ്‌കോൺ സൗത്ത് വൃന്ദാവൻ ക്ഷേത്രത്തിലെ ശ്രീ ജഗന്നാഥ രഥയാത്ര

 

ഇസ്‌കോൺ സൗത്ത് വൃന്ദാവൻ ക്ഷേത്രത്തിലെ ശ്രീ ജഗന്നാഥ രഥയാത്ര നടന്നു. സിനിമ സീരിയൽ താരം ഊർമ്മിള ഉണ്ണി രഥയാത്ര ഉദ്ഘാടനം നിർവഹിച്ചു. 

കൈപ്പറമ്പ്:

  പുത്തൂരിനെയും എടക്കളത്തൂരിനെയും ഭക്തിനിർഭരമാക്കി ഇസ്‌കോൺ സൗത്ത് വൃന്ദാവൻ ക്ഷേത്രത്തിലെ ശ്രീ ജഗന്നാഥ രഥയാത്ര നടന്നു. സിനിമ സീരിയൽ താരം ഊർമ്മിള ഉണ്ണി രഥയാത്ര ഉദ്ഘാടനം നിർവഹിച്ചു.




 ഇസ്‌ക്കോൺ സന്യാസി വര്യന്മാരായ ഹിസ് ഹോളിനെസ്സ് ഭക്തി നീലാചല സ്വാമി മഹാരാജ്, ഹിസ് ഹോളിനെസ് ഭക്തി പ്രാണ ഗോപിനാഥ് സ്വാമി മഹാരാജ്, ഇസ്‌കോൺ തിരുവനന്തപുരം പ്രസിഡന്റ്‌ ഹിസ് ഗ്രെയ്‌സ് ജഗത് സാക്ഷി പ്രഭു എന്നിവർ അനുഗ്രഹ വർഷം ചൊരിഞ്ഞ് സംസാരിച്ചു. 





കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി, തോളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, ബിജെപി ജില്ലാ അധ്യക്ഷ നിവേദിത സുബ്രഹ്മണിയൻ എന്നിവർ സന്നിഹിതരായിരുന്നു.