AKPA കേച്ചേരി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

  AKPA കേച്ചേരി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം  ജാസ്മിൻ ബിൽഡിങ് കൈപ്പറമ്പിൽ വച്ച് തൃശൂർ ജില്ലാ പ്രസിഡന്റ്  അനിൽ തുമ്പയിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. 

    യൂണിറ്റ് അംഗം  സുമേദ് എ.എം പ്രാർത്ഥന ആലാപനത്തോട് തുടങ്ങിയ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അനസ് ഇ.എ സ്വാഗതം പറഞ്ഞു, യൂണിറ്റ് പ്രസിഡന്റ്  വിജീഷ്പി. യു അധ്യക്ഷ പ്രസംഗം നടത്തി സംസാരിച്ചു, തൃശ്ശൂർ ജില്ലാ പ്രസിഡന്റ്  അനിൽ തുമ്പയിൽ ഉദ്ഘാടന പ്രസംഗം നടത്തി, കുന്നംകുളം മേഖല പ്രസിഡന്റ്  റാഫി പി.വൈ മുഖ്യപ്രഭാഷണം നടത്തി, ആശംസകൾ അറിയിച്ചു കൊണ്ട് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ്  ഷാജി ലെൻസ് മാൻ, കുന്നംകുളം മേഖല സെക്രട്ടറി  നൗഷാദ് എൻ.എം, കേച്ചേരി യൂണിറ്റ് ഇൻ ചാർജർ  ഇബ്രാഹിം പഴവൂർ, കുന്നംകുളം മേഖല ട്രഷറർ  ജോജിൻ രാജ്,  ബിജു ആൽഫ, ശ്രീ സിജോ എം. ജെ തുടങ്ങിയവർ സംസാരിച്ചു, തുടർന്ന്  ജില്ലാ കമ്മിറ്റി അംഗം  പ്രബലൻ യു. ബി എയും മേഖല കമ്മിറ്റി അംഗം  റിഷി വി. ആറിനെയും ശ്രീ അനിൽ തുമ്പയിൽ പൊന്നാട അണിയിച്ച് ആദരിച്ചു, 


യൂണിറ്റ് ട്രെഷറർ നിജോ എം. ജെ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.