തൃശ്ശൂർ മെഡിക്കൽ കോളേജിന് മുന്നിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി..
മുളങ്കുന്നത്തുകാവ്::
മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് മുൻവശത്ത്, വാതത്തിന് ചികിത്സ നൽകുന്ന കെട്ടിടത്തിന് മുന്നിൽ അജ്ഞാതനായ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ (18/7) ഉച്ചതിരിഞ്ഞാണ് ഈ സംഭവം ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞയുടൻ പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മൃതദേഹം മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തിച്ച് ഡോക്ടറെ കാണിച്ച് മരണം സ്ഥിരീകരിച്ച ശേഷം, സേവാഭാരതിയുടെ പ്രവർത്തകരുടെ സഹായത്തോടെ മോർച്ചറിയിലേക്ക് മാറ്റി.
മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മരണകാരണം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷമേ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ.
എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

