കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സർക്കാർ ഹോമിയോപ്പതി , ഡിസ്പെൻസറി , ആയുഷ് ഹെൽത്ത് & വെൽനസ്സ് സെന്റർ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

   കൈപ്പറമ്പ്  ഗ്രാമപഞ്ചായത്ത്  സർക്കാർ ഹോമിയോപ്പതി , ഡിസ്പെൻസറി , ആയുഷ് ഹെൽത്ത് & വെൽനസ്സ്  സെന്റർ അന്താരാഷ്ട്ര  യോഗദിനം  ഇന്ന് (23/6)  ആചരിച്ചു.

മുണ്ടൂർ : കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് അന്താരാഷ്ട്ര യോഗദിനം മുണ്ടൂർ ഇ.എം.എസ്സ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷടീച്ചർ ഉൽഘാടനം ചെയ്തു.  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആയൂർവേദ മെഡിക്കൽ ഓഫീസർഡോ: രാഖി സുകുമാരൻ യോഗ ദിന സന്ദേശo അവതരണം നടത്തി.  ലിയോൺസ് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസ് സൂപ്രണ്ട് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ യു.വി. വിനീഷ്,മേരി പോൾസൺ, സുഷിതബാനീഷ് , കുടുബശ്രീ ചെയർപേഴ്സൺസിന്ധു പ്രകാശൻ , ഗ്രാമ പഞ്ചായത്ത് ഇൻസ്ട്രക്ടർ സുപ്രിയ,യോഗ അവതരണത്തിന് നേതൃത്വം നൽകി. ചടങ്ങിന്റെ സമാപന പരിപാടിയിൽ ഗ്രാമ പഞ്ചായത്തിലെ 11 യോഗ ക്ലബ്ബുകളിലെ 100 ൽ പരം യോഗ അംഗങ്ങളുടെ യോഗപ്രദർശന പരിപാടി അവതരിപ്പിച്ചു.    നാഷ്ണൽ , സ്റ്റേയ്റ്റ് ലെവലിൽ സമ്മാനർഹരായവരെ മെമ്മന്റോ നൽകി ആദരിച്ചു.     ഗ്രാമ പഞ്ചായത്ത് അംഗം സി.ഒ.ഔസേപ്പ് സ്വാഗതവും, മുണ്ടൂർ ഹോമിയോ ഡിസ്പൻസറി ഡോക്ടർ കെ.ആർ. നിഷ നന്ദിയും രേഖപ്പെടുത്തി.


കൈപ്പറമ്പ്  ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞദിവസം  കായിക മന്ത്രി ഉദ്ഘാടനം ചെയ്ത മുണ്ടൂർ ഇ.എം.എസ്സ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് അന്താരാഷ്ട്ര യോഗ ദിനം   ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷടീച്ചർ ഉൽഘാടനം ചെയ്തപോൾ.