തയ്യൂർ ഹൈസ്കൂളിൽ വിജയോത്സവം 2025


   🏆💫 തയ്യൂർ ഹൈസ്കൂളിൽ നടന്ന വിജയോത്സവം 2025 ജില്ലാ പഞ്ചായത്ത് മെമ്പർ  ജലീൽ ആദൂർ ഉദ്ഘാടനം  നിർവഹിച്ചു.💫🏆

 വേലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി ആർ ഷോബി അധ്യക്ഷൻ ആയിരുന്നു. ചടങ്ങിൽ വച്ചു   എസ്  എസ്   എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം കൈവരിച്ച തയ്യൂർ ഹൈസ്കൂളിനെ പൂർവ്വ വിദ്യാർത്ഥി സംഘടന ആദരിച്ചു. സ്കൂൾ  എച് എം  ഷീജ ടീച്ചർക്കു സംഘടന ഭാരവാഹികൾ മെമെന്റോ നൽകി.  പി ടി എ പ്രസിഡന്റ്‌ ജെയിംസ്  ടി  ജെ, ഒ എസ് എ സെക്രട്ടറി  ആൽഫ്രഡ്‌ തോമസ്, എസ് എം സി പ്രതിനിധി രഘു  കെ വി , വാർഡ് മെമ്പർ വിമല നാരായണൻ, അധ്യാപകർ, മാതാപിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

⭕⭕⭕⭕⭕⭕⭕⭕⭕