ലോക യോഗാ ദിനം നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു

  ലോക യോഗാ ദിനം നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു

മുണ്ടൂർ: ലോകയോഗ ദിനത്തോടനുബന്ധിച്ച് മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ കുട്ടികൾക്കായി യോഗ പരിശീലനം നടത്തി. യോഗ പരിശീലകയും ബോക്സിങ് ചാമ്പ്യനുമായ  സംഗീത സണ്ണി പരിപാടി ഉദ്ഘാടനം ചെയ്യുകയും യോഗയുടെ അടിസ്ഥാന പരിശീലനം കുട്ടികൾക്ക് നൽകുകയും ചെയ്തു. ആധുനിക കാലഘട്ടത്തിലെ യോഗയുടെയും വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ച് കുട്ടികളെ ബോധവൽക്കരിച്ചു. യോഗയെ ആസ്പദമാക്കിയുള്ള പോസ്റ്റർ രചന ഉപന്യാസം തുടങ്ങിയ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.