ഗ്രാസ്‌വേ പൂക്കാലം പ്രവർത്തനത്തിന് തുടക്കമായി
വേലൂർ:
ഗ്രാസ്‌വേ ഗ്രാമ്യ സംസ്കൃതി വേലൂരിന്റെ ആഭിമുഖ്യത്തിൽ ഗ്രാസ്‌വേ പൂക്കാലം എന്ന പേരിൽ ഓണ വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി പൂ കൃഷിക്ക് തുടക്കമായി.
വേലൂർ സ്കൂൾ ഗ്രൗണ്ടിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിരവധി കർഷക പുരസ്കാരങ്ങൾക്കുടമയും ഗ്രാസ്‌വേ അംഗവുമായ ജലജരാജ് തൈ നടീലിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
കൂട്ടായ പ്രവർത്തനത്തിലൂടെ തരിശു ഭൂമിയെ കൃഷിഭൂമിയാക്കി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പൂവിപണിയിൽ തദ്ദേശീയമായ ഇടപെടൽ നടത്താനും, പുതിയ തലമുറയെ കൃഷിയിലേക്കും മണ്ണിലേക്കും ഇറക്കുന്നതിനുമായി തയ്യാറാക്കിയ പദ്ധതിയാണിതെന്ന് ഗ്രാസ്‌വേ ഭാരവാഹികൾ അറിയിച്ചു. പ്രവർത്തനത്തിൻ്റെ ഭാഗമായി മഞ്ഞ, ഓറഞ്ച് നിറങ്ങളിലായി 1000 ചെണ്ടുമല്ലി തൈകൾ നട്ടു. ഗ്രാസ്‌വേ പ്രസിഡന്റ് സുരേഷ് ടി ബി അധ്യക്ഷനായി.
സെക്രട്ടറി ശീർഷേന്ദുലാൽ, ട്രഷറർ ഗ്രീഷ്മ നിധീഷ്, ഓഫീസ് സെക്രട്ടറി ജിജിത്ത്, ഗായകൻ അജിത്ത് കൈലാസ് എന്നിവരുടെ നേതൃത്വത്തിൽ 25-ഓളം പ്രവർത്തകർ പങ്കാളികളായി.

.jpg)
