തലക്കോട്ടുകര: തലക്കോട്ടുകര ഗ്രാമീണ വായനശാല ഇക്കഴിഞ്ഞ എസ്. എസ് എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും , കെ.ദാമോദരൻ അനുസ്മരണവും സംഘടിപ്പിച്ചു.
വായനശാല പ്രസിഡൻ്റ് പി.മാധവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടികളുടെ ഉദ്ഘാടനം ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ടി. ജോസ് നിർവ്വഹിച്ചു.
വായനശാലയുടെ ആദ്യ കാല പ്രവർത്തകരായിരുന്ന കെ.ഒ. കുരീത് മാസ്റ്റർ, പി. മാധവമേനോൻ സ്മാരക എൻഡോവ്മെൻ്റുകളുടെ വിതരണം റവ: സിസ്റ്റർ ഷാൻ്റി ( പ്രിൻസിപ്പൽ, തലക്കോട്ടുകര അസീസി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ ) നിർവ്വഹിച്ചു .
ചടങ്ങിൽ മുഖ്യ അതിഥിയായി അഭിജിത്ത് എം.എ കുന്നംകുളം 'താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.എം അഭിജിത്ത് എന്നിവർ പങ്കെടുത്തു.
അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യ സമരനായകനും എഴുത്തുകാരനുമായ കെ.ദാമോധരൻ അനുസ്മരണ പരിപാടിയിൽ വായനശാല പഞ്ചായത്ത് നേതൃസമിതി കൺവീനർ പി.കെ. രാജൻ മാസ്റ്റർ പ്രഭാഷണം നടത്തി കഴിഞ്ഞ വർഷത്തെ വായന മത്സരത്തിൽ സമ്മാനർഹരായവർക്കുള്ള ഉപഹാര വിതരണവും നടന്നു.
വായനശാല സെക്രട്ടറി മുരളി സി.കെ. സ്വാഗതവും വായനശാല എക്സിക്യൂട്ടീവ് അംഗംകെ.ജെ. ലിയോൺസ് നന്ദിയും രേഖപ്പെടുത്തി.

