40 ഗ്രാം MDMA കൈവശം വെച്ച കുറ്റത്തിന് തൊഴിയൂർ സ്വദേശി പിടിയിൽ.
ചാവക്കാട്:
ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ റിന്റോ സി. ജെ. യും പാർട്ടിയും ചേർന്ന് ചാവക്കാട് താലൂക്ക് പൂക്കോട് വില്ലേജ് തൊഴിയൂർ ദേശത്ത് തെക്ക് വടക്കായി കിടക്കുന്ന വെളുത്താട്ടിൽ ഫ്ലവർ മിൽ റോഡിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന BBR/KPP/22/3 നമ്പർ ഇലക്ട്രിക് പോസ്റ്റിനു സമീപം റോഡരികിൽ വെച്ച് ചാവക്കാട് താലൂക്ക് പൂക്കോട് വില്ലേജ് തൊഴിയൂർ ദേശത്ത് പൊട്ടത്തയിൽ വീട്ടിൽ മൊയ്തുട്ടി മകൻ മുബഷീർ (30/2025 വയസ്സ്) എന്നയാൾ കൈവശം വെച്ച 40 ഗ്രാം MDMA കണ്ടെടുത്ത് അറസ്റ്റ് ചെയ്ത് കേസാക്കിയിട്ടുള്ളതും തൊണ്ടി മുതലുകളും അനുബന്ധ കേസ് രേഖകളുമായി ഓഫീസിൽ ഹാജരായി u/s 22 (c) of NDPS Act 1985 പ്രകാരം NDPS CR.No 39/2025 ആയി കേസ് ഈ ഓഫീസിൽ രജിസ്റ്റർ ചെയ്തു .അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാമകൃഷ്ണൻ പ്രിവന്റീവ് ഓഫീസർമാരായ ബാഷ്പജൻ,ടി ആർ.സുനിൽ,അബ്ദുൽ റഫീഖ് എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് കണ്ടെടുത്തത്
