എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയിൽ ഇന്ന് തിരുന്നാൾ

   എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയിൽ   ആഘോഷിക്കുന്ന തിരുഹൃദയ പ്രതിഷ്ഠ തിരുനാളിന് ഒരുക്കമായുള്ള നവനാൾ കുർബാനകൾക്ക് സമാപനമായി. 

    ഇന്നലെ നടന്ന നവനാൾ കുർബാനക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്കര മുഖ്യ കാർമീകത്വം വഹിച്ചു.


     വികാരി ഫാ. ജോഷി ആളൂർ,   ഫാ. ജീസ് അക്കരപറ്റ്യേക്കൽ എന്നിവർ സഹ കാർമീകാരായി. വിശുദ്ധ കുർബാനയെ തുടർന്ന്  ലാദീഞ്ഞ് & നൊവേന ഈശോയുടെ തിരുഹൃദയ രൂപം എഴുനെള്ളിപ്പ് എന്നിവ നടന്നു. തുടർന്ന് നേർച്ച വിതരണംവും ബാന്റ് വാദ്യവും ഉണ്ടായിരുന്നു.

തിരുനാൾ ജനറൽ കൺവീനർകെ. സി.ഡേവിസ്, കൈക്കാരന്മാരായ ടി. എസ്.ജെയ്‌സൺ,എം. കെ ജോൺസൺ,ടി. ഒ. ഷൈജു, എം. വി. ഷാന്റോ. എന്നിവർ പരിപാടികക്ക് നേതൃത്വം നൽകി

ഇന്ന് (27/6) തിരുനാൾ ദിനം രാവിലെ 6 മണിക്കും, 8 മണിക്കും, വൈകുന്നേരം  6 മണിക്കും വി. കുർമ്പാനകൾ.

രാവിലെ 10 മണിക്ക്

തിരുനാൾ പരിശുദ്ധ റാസ കുർബാന 

റവ. ഫാ. ജോൺ പുത്തൂർ (സഹ വികാരി -നടത്തറ ) കാർമ്മികത്വം വഹിക്കും റവ. ഫാ. പോൾ മുട്ടത്ത്   (പഡയറക്ടർ - ചിൽഡ്രൻസ് മിനിസ്ട്രി ) തിരുനാൾ സന്ദേശം നൽകും .


 തിരുനാൾ ദിനമായ ഇന്ന് രാവിലെ 7 മണി മുതൽ ഉച്ചക്ക് 3 മണി വരെ നേർച്ച ഊട്ട് ഉണ്ടായിരിക്കും.