ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ ചാമ്പ്യന്മാരായി.

  ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ ചാമ്പ്യന്മാരായി.

   മുണ്ടൂർ: കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് & ജനമൈത്രി പോലീസ് പേരാമംഗലം സംയുക്തമായി നടപ്പിലാക്കുന്ന 2025 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ മുന്നോടിയായി 2025 ജൂൺ 25 ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് പേരാമംഗലം തെച്ചിക്കോട്ടുക്കാവ് ക്ഷേത്ര മൈതാനത്തിൽ വെച്ച് ക്രിക്കറ്റ് മത്സരം സംഘടപ്പിച്ചു.  ഗ്രാമപഞ്ചായത്തിലെ നാല് ഹൈസ്ക്കൂളുകൾ തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ ചാമ്പ്യൻന്മാരായി. കയ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലഹരി വിരുദ്ധ സന്ദേശ പരിപാടി ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ലെനിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ കെ.സി.രതീഷ് ലഹരി വിരുദ്ധ സന്ദേശം നൽകി.