തോളൂർ പഞ്ചായത്ത് 91 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുതിയ ഗ്യാസ് ക്രിമിറ്റോറിയം ഉൽഘാടനത്തിന് തയാറായി.
ജൂലൈ 14 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. MLA സേവ്യർ ചിറ്റിലപ്പിള്ളി ' അധ്യക്ഷത വഹിക്കും. 2 വർഷം മുമ്പ് നിർമ്മാണം ആരംഭിച്ചത്. പ്ലാൻ ഫണ്ട് , ധനകാര്യ കമ്മീഷൻ ബേസിക് ഗ്രാൻ്റ് , ജില്ല - ബ്ലോക്ക്തല വിഹിതങ്ങൾ ചേർന്നാണ് നിർമ്മിതി കേന്ദ്രയുടെ സഹായത്തോടെ നിർമ്മാണം പൂർത്തിയായത്.
