എരുമപ്പെട്ടി:
ഗവ.എൽ.പി സ്‌കൂൾ വിദ്യാർത്ഥികളിൽ ഭക്ഷ്യവിഷബാധ ലക്ഷണങ്ങൾ കണ്ട് ആശുപത്രികളിൽ കഴിഞ്ഞവർക്ക് സഹായധനം നൽകുമെന്ന എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ വാഗ്ദാനം പാലിക്കണമെന്ന് കേരള ഡെമോക്രാറ്റിക്ക് പാർട്ടി എരുമപ്പെട്ടി മണ്ഡലം സമ്മേളനം ആവശ്യപെട്ടു.
സ്കൂളിലെ കിണർ വെള്ളത്തിൽ കോളിഫോം, ഇക്കോളി ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ കുട്ടികൾക്ക് കുടിവെള്ളത്തിന് പകരം സംവിധാനം പഞ്ചായത്ത് ഏർപെടുത്തണം. പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളിന്റെ ഉത്തരവാദിത്തത്തിൽ നിന്നും പഞ്ചായത്ത് ഭരണസമിതി പിൻവാങ്ങരുതെന്നും വെറും വാഗ്ദാനങ്ങൾ മാത്രം നൽകി വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും കബളിപ്പിക്കരുതെന്നും സമ്മേളം ആവശ്യപെട്ടു. സമ്മേളനംകെ. ഡി. പി സംസ്ഥാന സെക്രട്ടറി എം. ബലരാമൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം. വി. ഷാന്റോ അധ്യക്ഷതവഹിച്ചു.ജില്ലാ പ്രസിഡന്റ് റോയ് പെരിഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ ടി. ജി. ശ്യാം ലാൽ, സന്തോഷ് കോട്ടപ്പുറം, അരുൺ കാണിച്ചായി, മാർട്ടിൻ എന്നിവർ പ്രസംഗിച്ചു
