നിരോധിച്ച ക്യാരി ബാഗ് പിടിച്ചെടുത്തു

 32.5 കിലോ നിരോധിച്ച ക്യാരി ബാഗ് പിടിച്ചെടുത്തു

  മുളങ്കുന്നത്തുകാവ്:

തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മുളങ്കുന്നത്ത് കാവ് ഗ്രാമപഞ്ചായത്തിലെ കേറ്ററിംഗ് യൂണിറ്റുകൾ, ബാർ ഹോട്ടൽ,ഷോപ്പിങ് കോംപ്ലക്സ്, ഹോട്ടലുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.



 ജൈവ അജൈവ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതും, മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്നതും കണ്ടെത്തി. നിരോധിച്ച 32.5കിലോ ക്യാരി ബാഗുകൾ കണ്ടെത്തി പിടിച്ചെടുത്തു. 


കേരള പഞ്ചായത്ത് രാജ് ആക്ടിലെ വിവിധ സെക്ഷനുകൾ പ്രകാരം ആകെ 45,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ രജിനേഷ് രാജൻ, ടീം അംഗം ജസ്റ്റിൻ സെബാസ്റ്റ്യൻ, പഞ്ചായത്ത്‌ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീക്കുട്ടി എൻ എസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.