കൈപ്പറമ്പ്:
കായികപ്രേമികളുടെ ചിരകാല സ്വപ്നമായിരുന്ന വുഡൻ ഫ്‌ളോറിംഗോട് കൂടിയ കളിയിടം യാഥാർത്ഥ്യത്തിലേക്ക്..
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ ഇടപെടലിലൂടെ കായിക വകുപ്പിന്റെ 47.5 ലക്ഷം ചെലവഴിച്ചാണ് സ്റ്റേഡിയത്തിലെ മേപ്പിൾ വുഡ് ഫ്‌ളോറിംഗ് പൂർത്തീകരിച്ചത്.
ഇതോടെ ജില്ലയിലെ പ്രധാന മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം എന്ന രീതിയിൽ ഇ.എം.എസ് സ്റ്റേഡിയം ഉപയോഗപ്രദമാകും. സ്റ്റേഡിയത്തിന്റെ ഭാഗമായുള്ള കിച്ചൻ ആൻഡ് ഡൈനിംഗ് ഹാൾ കെട്ടിട നിർമ്മാണം പുരോഗമിക്കുകയാണ്. മേപ്പിൾ വുഡ് ഫ്‌ളോറിംഗിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് കായികമന്ത്രി വി.അബ്ദു റഹ്മാൻ ഉ ദ്ഘാടനം ചെയ്യും.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. സർക്കാർ ഗ്രാമീണ മേഖലയിലെ കായിക വികസനത്തിനായി നടപ്പാക്കുന്ന കളിക്കളം പദ്ധതിയുടെ ഭാഗമായി ലഭിച്ച അമ്പത് ലക്ഷവും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അമ്പത് ലക്ഷം രൂപ ചേർത്ത് ഒരു കോടി രൂപയുടെ പഞ്ചായത്ത് ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം ചടങ്ങിൽ നടത്തും. വാർത്താസമ്മേളനത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഉഷ ടീച്ചർ, വൈസ് പ്രസിഡന്റ് കെ.എം.ലെനിൻ, സ്റ്റാൻഡിങ്ന്റി ചെയർപേഴ്സൺമാരായ ലിന്റി ഷിജു, അജിത ഉമേഷ്, വാർഡ് മെമ്പർ മേരി പോൾസൺ, പഞ്ചായത്ത് സെക്രട്ടറി പ്രിദീപ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് നാലിന് നടന്ന വിളംബരജാഥ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു.



