രണ്ടാം ദിനവും തെരച്ചിൽ ലക്ഷ്യം കണ്ടില്ല'; മൂന്നാം പക്കത്തിനായി കാത്തിരിപ്പു പിഴച്ചില്ല.

 രണ്ടാം ദിനവും തെരച്ചിൽ ലക്ഷ്യം കണ്ടില്ല'; മൂന്നാം പക്കത്തിനായി കാത്തിരിപ്പു പിഴച്ചില്ല.



എടതിരിഞ്ഞി കനോലിക്കനാലിൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ രണ്ടാം ദിനവും നിരാശ വരുത്തിയെങ്കിലും മൂന്നാം നാളായ വെള്ളിയാഴ്ച രാവിലെ അപകടം നടന്ന സ്ഥലത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെ ചക്കരപ്പാടം റോഡിൽ കോവിലകം കടവിനു സമീപത്തു  കനോലി കനാലിൽ നിന്നുമാണ് യുവാവിൻ്റെ 'ചേതനയറ്റ ശരീരം കണ്ടെത്തുകയായിരുന്നു.  മൂന്നാം പക്കത്തിനായി കണ്ണീരോടെ ഷാനവാസിൻ്റെ കുടുംബവും നാട്ടുകാരും കാത്തിരിക്കയായിരുന്നു.

തൃശ്ശൂർ രാമവർമ്മപുരത്ത് നിന്നെത്തിയ എൻഡിആർഎഫ്  ടീമും ഫയർഫോഴ്സ് സ്‌കൂബാ ടീമും നാട്ടുകാരും ചേർന്ന് ഡിങ്കി ബോട്ടുകളും നാടൻ വഞ്ചികളും ഉപയോഗിച്ച് മണിക്കൂറുകളോളം തെരച്ചിൽ നടത്തിയിട്ടും ഷാനവാസിനെ കണ്ടെത്താനായിട്ടില്ല.

വെളിച്ചം കുറഞ്ഞതോടെ വൈകീട്ട് ആറരയോടെയാണ് തെരച്ചിൽ നിർത്തിയത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ  ജനപ്രതിനിധികളും തഹസീൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.


ഇന്നലെ വൈകീട്ട് 4:30ഓടെയാണ്  കൂട്ടുകാരനുമൊത്ത്  കോതറ പാലത്തിന് സമീപം കനോലിക്കനാലിൽ കുളിക്കാനിറങ്ങിയ കൈപമംഗലം ചളിങ്ങാട് സ്വദേശി തോട്ട്പറമ്പത്ത് ഷാനവാസ്(23) നെ കാണാതായത്.

പിതാവ് അബ്ദുൾ കരീം  മസങ്ങൾക്കു മുമ്പാണ് മരണപ്പെട്ടത്. അതിൻ്റെ വേതന തീരും മുമ്പാണ് ഡിഗ്രി വിദ്യാർത്ഥിയായ ഷാനവാസിൻ്റെ ദാരുണ മരണവും നാട്ടുകാരേയു കുടുംബക്കാരേയും കണ്ണീരിലാഴ്ത്തിയത്. മാതാവ്: മുംതാസ്. സഹോദരൻ: ഷഹബാസ് (ദുബായ്).