റസാക്ക് കേച്ചേരി മാധ്യമ പുരസ്ക്കാരം- ജോസ് മാളിയേക്കൽന് സമ്മാനിച്ചു.
പത്രപ്രവർത്തകൻ, എഴുത്തുകാരൻ, നാടകകൃത്ത്, സർവ്വോപരി സാഹിത്യ പ്രചോദകൻ എന്നീനിലകളിൽ കലാസാംസ്കാരിക രംഗത്ത് കേച്ചേരിയുടെ നിറസാന്നിദ്ധ്യമായിരുന്ന റസാക്ക് കേച്ചേരി യുടെ ഓർമ്മ ദിനത്തിൽ കേച്ചേരി ഗ്രാമീണ വായനശാല നേതൃത്തിൽ കേച്ചേരി ഞാനപ്രകാശിന് യുപി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച അനുസ്മരണ സദസ്സിൽ C.C.T.V റിപ്പോർട്ടറും കുന്ദംകുളം Press Club പ്രസിഡന്റ് മായ ജോസ് മാളിയേക്കലിന് പുരസ്ക്കാരം നൽകി ആദരിച്ചു. അനുസ്മരണ സദസ്സ് പ്രശസ്ത കവിയും ഗാനരചിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യ്തു. കേച്ചേരി ഗ്രാമീണ വായനശാല പ്രസിഡണ്ട് പി കെ രാജേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാടകകൃത്തും സാഹിത്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായരവി കേച്ചേരി മുഖ്യപ്രഭാഷണം നടത്തി. ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്യംസ്, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാ സുനിൽ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടി ജോസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഷാഫി,വാർഡ് മെമ്പർ വി പി ലീല, ചൂണ്ടൽ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി സി സെബാസ്റ്റ്യൻ മാസ്റ്റർ, മുണ്ടൂർ ഗ്രാമീണ വായനശാല സെക്രട്ടറി കൃഷ്ണനുണ്ണി, കേച്ചേരി Acts ജനറൽ സെക്രട്ടറി മുഖസിൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി പി ആർ ജയൻ സ്വാഗതവും ഐ വേണുഗോപാൽ നന്ദിയും രേഖപ്പെടുത്തി.
