തോളൂർ പഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം വലിച്ചെറിയൽ വിരുദ്ധ ജനകീയ ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.

 തോളൂർ പഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം  വലിച്ചെറിയൽ വിരുദ്ധ ജനകീയ ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു



   വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു. റോഡരികിലേക്കും കാനകളിലേക്കും തോടുകളിലേക്കും ഒഴിഞ്ഞ പറമ്പുകളിലേക്കും പ്ലാസ്റ്റിക്ക് കവറുകൾ ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്ന പൊതുജനങ്ങളെ ബോധവാൻമാരാക്കുക എന്നതാണ് ക്യാമ്പയിൻ്റെ ലക്ഷ്യം. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്ക്കരിക്കുക അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനക്ക് യൂസർഫീ 'നൽകി കൈമാറുക എന്നതാണ് ഓരോരുത്തരും ചെയ്യേണ്ടതെന്ന് പ്രസിഡൻ്റ് നിർദ്ദേശിച്ചു.പ്രസിഡൻ്റും ജനപ്രതിനിധികളും ഹരിതകർമ്മസേനാംഗങ്ങളുടെ സഹായത്തോടെ സ്കൂൾ പരിസരത്തെ റോഡിൽ  വലിച്ചെറിഞ്ഞ കുപ്പികളും പ്ലാസ്റ്റിക്ക് കവറുകളും പെറുക്കിയെടുത്ത് വൃത്തിയാക്കി. ഹരിതകർമ്മസേന ശുചിത്വ റാലിയും ശുചിത്വ മനുഷ്യ ചങ്ങലയും തീർത്തു. ജനപ്രതിനിധികളായ സരസമ്മ സുബ്രമണ്യൻ, കെ.ജി. പോൾസൺ, വി.കെ. രഘുനാഥൻ, ഷീന തോമാസ്, വി.പി. അരവിന്ദാക്ഷൻ, സി.ഡി. ചെയർപേഴ്സൺ നളിനി ചന്ദ്രൻ , അസി സെക്രട്ടറി ബിന്ദു ഫ്രാൻസിസ് , വി.ഇ. ഒ അഞ്ജന, റിസോഴ്സ് പേഴ്സൺ വിവേക് RP  എന്നിവർ ശുചിത്വ ക്യാമ്പയിന് നേതൃത്ത്വം നൽകി.

           കൂടാതെ 

 ഇതിൻ്റെ ഭാഗമായി ത്തന്നെ ഒരാഴ്ചയായി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറും പഞ്ചായത്ത് ഉദ്യോഗസ്ഥരും  അടങ്ങുന്ന   ശ്യുചിത്വ സ്ക്വാഡ് പഞ്ചായത്തിലെ കടകളിൽ പരിശോധനാ നടത്തി. ലൈസൻസും ഹെൽത്തുകാർഡും ശുചിത്വ സംവിധാനങ്ങളുമില്ലാത്ത 4 കടയുടമകൾക്ക് 5,000 രൂപ പിഴ ചുമത്തി.