മുണ്ടൂർ ആക്ട്സ് യൂണിറ്റിന്റെ ജനറൽ ബോഡിയോഗം
മുണ്ടൂർ യൂണിറ്റ് പ്രസിഡണ്ട് ബിജു പാലയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയോഗത്തിൽ യൂണിറ്റ് സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
വാർഷിക കണക്കും യൂണിറ്റ് ട്രഷർ സി ജെ ബിജു അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി എ .എസ് ജോണി ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് ട്രഷർ മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. രണ്ടുവർഷം പൂർത്തീകരിച്ച് യൂണിറ്റ് ഭാരവാഹികളെ ജില്ലാ സെക്രട്ടറി എ .എസ് ജോണി അഭിനന്ദിച്ചു. ബ്രാഞ്ച് ട്രഷറർ എം കെ മുഹമ്മദ് ബഷീർ ആശംസകൾ അർപ്പിച്ചു.
2025/2026 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .
പ്രസിഡണ്ട്, സെക്രട്ടറി,ട്രഷർ കൂടാതെ 14 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
യൂണിറ്റ് പ്രസിഡണ്ടായി:
ബിജു പാലയൂർ
സെക്രട്ടറി
ടോണി ചിറ്റിലപ്പള്ളി
ട്രഷർ
ബിജു സി ജെ