നാട്ടുകൂട്ടം പുറനാട്ടുകരയുടെ ആഭിമുഖ്യത്തില്‍ പുറനാട്ടുകര ശ്രീ മഹാവിഷ്ണുക്ഷേത്ര മൈതാനയില്‍ മൂന്നാമത് തിരുവാതിര മഹോത്സവം സംഘടിപ്പിച്ചു.
പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമം പ്രസിഡന്റ് സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്തു. നാട്ടുകൂട്ടം പുറനാട്ടുകര പ്രസിഡന്റ് മനീഷ് നാരായണന്‍ അധ്യക്ഷത വഹിച്ചു.
പുറനാട്ടുകര സംസ്‌കൃത യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഡോ. സി. ശാന്ത ആമുഖ പ്രഭാഷണം നടത്തി. നാട്ടുകൂട്ടം രക്ഷാധികാരി വി എസ് ഹരികുമാര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ബിജീഷ് എ.ബി., കുടുംബശ്രീ സി.ഡി.എസ.് ചെയര്‍പേഴ്‌സണ്‍ ശ്രീബ എന്നിവ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചെയര്‍പേഴ്‌സണ്‍ അനിത അംബി സ്വാഗതവും നട്ടുകൂട്ടം രക്ഷാധികാരി രുദ്രന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു. നാട്ടുകൂട്ടം പ്രസിഡന്റ് മനീഷ് നാരായണന്‍, സെക്രട്ടറി സത്യന്‍ കെ., ട്രഷറര്‍ വിശ്വംഭരന്‍ വി. എന്നിവര്‍ നേതൃത്വം നല്കി.