യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ.

 മുളങ്കുന്നത്തുകാവ് : 

 മുളകുന്നത്തുകാവ് കോഴിക്കുന്ന് തോപ്പിൽ വീട്ടിൽ ജോർജിന്റെ മകൾ ജോളി ജോർജാണ് മരിച്ചത്.


ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ബുധനാഴ്ച രാത്രി മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം ഛിന്നഭിന്നമായ നിലയിൽ കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. തൃശൂർ താലൂക്ക് തഹസിൽദാർ ജയശ്രീയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നാല് വർഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ ഭർത്താവ് റിന്റോയുമായി ഇവർ പിണങ്ങി കഴിയുകയായിരുന്നു. അമ്മ: ജെസി. സഹോദരങ്ങൾ: സോളി . സംസ്‌കാരം നടത്തി