നോക്കുകുത്തിയായ ടോൾ ബൂത്ത് അപകടത്തിന് കാരണമാകുന്നു വെന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ്

 നോക്കുകുത്തിയായ ടോൾ ബൂത്ത് അപകടത്തിന് കാരണമാകുന്നു വെന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ്.



ടോൾ നിർത്തി ഒരു വർഷമായിട്ടും നോക്കുകുത്തിയായി പരസ്യ ബോർഡുകൾ സ്ഥാപിക്കാനുള്ള ഒരിടമായി മാറിയിരിക്കുകയാണ് വെളപ്പായ മെഡിക്കൽ കോളേജ് റോഡിലെ ടോൾ ബൂത്ത്.


 നടുറോഡിലെ ഈ ടോൾ ബൂത്ത് ഗവ.മെഡിക്കൽ കോളേജിലേക്ക് വരുന്ന ആംബുലൻസുകൾക്കും മറ്റു വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുകയാണ്.

 ദിനംപ്രതി നിരവധി ആംബുലൻസുകളും ആയിരക്കണക്കിന് വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നണ്ട്. 


പിരിവില്ലാത്ത ഈ ടോൾബൂത്തിൽ 

 പരസ്യപ്രചാരണ ബോർഡുകൾ കൊണ്ടും മറച്ചിരിക്കുന്നത് അപകടത്തിന് കാരണമാകുന്നു വെന്നും ഇതുമലം ഇരുഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയുന്നില്ല എന്നും നിരവധി വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.


 പ്രദേശവാസികളുടെ ആവശ്യപ്രകാരം

ടോൾ ബൂത്ത് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കരാർ കമ്പനിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ ദേവസി പറഞ്ഞു.