പെന്‍ഷനേഴ്‌സ് യൂണിയന്‍ തോളൂര്‍ യൂണിറ്റ് വാര്‍ഷികം

 പെന്‍ഷനേഴ്‌സ് യൂണിയന്‍ തോളൂര്‍ യൂണിറ്റ് വാര്‍ഷികം.


 കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തോളൂർ യൂണിറ്റ് വാര്‍ഷികം തോളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പ്രസിഡണ്ട് പി.ഒ. സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. 


ബ്ലോക്ക് പ്രസിഡണ്ട് സി.ഒ. കൊച്ചു മാത്തു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി മെമ്പര്‍ എ. രാമചന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് സെക്രട്ടറി ടി. രാമചന്ദ്രന്‍, ട്രഷറര്‍ സി.ജെ. ആന്റണി, കുണ്ടുകുളം ബാബു മാസ്റ്റര്‍, അന്നം ജോസ് ടീച്ചര്‍, കെ.എ. ബാബു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. 


യോഗത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയം പാസാക്കുകയും അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി പി.ഒ. സെബാസ്റ്റ്യനേയും സെക്രട്ടറിയായി സി.പി. ജോസഫ് മാസ്റ്ററായും ട്രഷറായി വി.ആര്‍. ജോസിനേയും തെരഞ്ഞെടുത്തു. 


പുഴക്കല്‍ ബ്ലോക്ക് സമ്മേളനം ഫെബ്രുവരി 22ന് പറപ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. യോഗത്തിന് സെക്രട്ടറി സി.എഫ് ജോസ് മാസ്റ്റര്‍ സ്വാഗതവും എ.ടി. സണ്ണി മാഷ് നന്ദിയും പറഞ്ഞു.