തലക്കോട്ടുകര കൈപ്പറമ്പ് റോഡിൻ്റെ ഉൾപ്പെടെ നവീകരണത്തിന് തുക വകയിരുത്തി ഭരണാനുമതി ലഭിച്ചതായി മുരളി പെരുനെല്ലി എം.എൽ എ അറിക്കുന്നു
................................................
2024-25 ലെ സംസ്ഥാന ബഡ്‌ജറ്റിൽ വകയിരുത്തിയിരുന്ന "തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി" പ്രകാരം മണലൂർ നിയോജക മണ്ഡലത്തിലെ 28 റോഡുകൾക്ക് നവീകരണത്തിനായി 6.54 കോടി രൂപ അനുവദിച്ചു. ആകെ സംസ്ഥാനത്ത് 3540 റോഡുകൾക്ക് 1000 കോടി രൂപയാണ് അനുവദിച്ചത്.
അരിമ്പൂർ പഞ്ചായത്തിലെ കാട്ടുകൊല്യൻ റോഡ്, വിളക്കുംമാടം കൈപ്പിള്ളി ബണ്ട് റോഡ്, മുനയം റോഡ്, മണലൂർ പഞ്ചായത്തിലെ വാർഡ് 12 സ്നേഹവീഥി റോഡ്, വാർഡ് 16 കരിക്കൊടി തീരദേശ റോഡ്, വാടാനപ്പള്ളി പഞ്ചായത്തിലെ വാർഡ് 1 തണൽ റോഡ്, വാർഡ് 9 ഗോഡൌൺ റോഡ്, വെങ്കിടങ്ങ് പഞ്ചായത്തിലെ മേച്ചേരിപ്പടി തൊയക്കാവ് റോഡ്, ഏനാമാക്കൽ പള്ളി നട കോഞ്ചിറ റോഡ്, പാടൂർ ചൂനാമന റോഡ്, മുല്ലശ്ശേരി പഞ്ചായത്തിലെ വാർഡ് 12 മണൽ പുഴ മുല്ലഞ്ചേരികുളം റോഡ്, വാർഡ് 10 ബ്ലോക്ക് അയ്യപ്പകുടം ലിങ്ക് പറമ്പന്തളി റോഡ്, പൂഞ്ചിറ കിസാൻ ചീരോത്ത് റോഡ്, പേനകം റിംഗ് റോഡ്, എളവള്ളി പഞ്ചായത്തിലെ അച്യുതമേനോൻ റോഡ്, ഗ്രാമ സ്വരാജ് റോഡ്, കിസാൻ റോഡ്, കാക്കശ്ശേരി യുവശക്തി റോഡ്, കാക്കശ്ശേരി വൈലികുളങ്ങര റോഡ്, പാവറട്ടി പഞ്ചായത്തിലെ എകെജി റോഡ്, സെന്റ് ജോസഫ് റോഡ്, കണ്ടാണശ്ശേരി പഞ്ചായത്തിലെ കല്ലുത്തിപാറ പട്ടണപുരം റോഡ്, ശിവക്ഷേത്രം റോഡ്, മനക്കൽ താഴം ഇടവഴി റോഡ്, ഇന്ദിര ഗാന്ധി റോഡ് നമ്പുഴ റോഡ്, ചൂണ്ടൽ പഞ്ചായത്തിലെ തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളജ് റോഡ്,
ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് 10 മസ്ജിദ് റോഡ്, വാർഡ് 6 ചിൽഡ്രൻസ് പാർക്ക് റോഡ് എന്നീ റോഡുകൾക്കാണ് മണലൂർ മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ചത്.





.jpg)
.jpg)
