പേരാമംഗലം സെന്റ് മേരീസ് ദൈവാലയത്തിൽ ജനുവരി തിരുനാൾ ദീപാലങ്കാരവും, നിലപ്പന്തലും സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
2025 ജനുവരി 24, 25, 26 തിയതികളിലായി ആഘോഷിക്കുന്ന തിരുനാളിനോടനുബന്ധിച്ച് ഒരുക്കിയ നയനമനോഹരമായ ദീപാലങ്കാരം 23-ാം തിയ്യതി വൈകീട്ട് 7 മണിക്ക് കൊട്ടേക്കാട് ഫൊറോന വികാരി റവ.ഫാ. ജോജു ആളൂർ നിർവഹിച്ചു.
തിരുനാളിനായി ഒരുക്കിയ നിലപ്പന്തൽ ബഹുമാനപ്പെട്ട പേരാമംഗലം SHO കെ സി രതീഷ് സാർ നിർവഹിച്ചു.
ഇടവക വികാരി ഫാ. ജെയ്സൺ മാറോക്കി, ഫാ. ദേവമിത്ര നീലങ്കാവിൽ, ഫാ.ജാക്സൺ തെക്കേക്കര, തിരുനാൾ കോഡിനേറ്റർ ഷാജൻ സി എ, കൈക്കാരൻമാരായ വിൻസെൻ്റ് ഇ ജെ, ജോൺസൻ പി വി, ജെറി തോമസ് കൂടാതെ കമ്മറ്റി ഭാരവാഹികളും ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു.

