വേനൽ മധുരം

   കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജെൽജി ഗ്രൂപ്പ്‌ ആയ ഹരിത ജെൽജി വേനൽ മധുരം എന്ന പദ്ധതി യുടെ ഭാഗമായി തണ്ണീർ മത്തൻ നടീൽ ഉദ്ഘാടനം സുനിത ചന്ദ്രന്റെ പറമ്പിൽ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  K ഉഷ ടീച്ചർ നിർവഹിച്ചു. 




ചടങ്ങിൽ കുടുംബശ്രീ ചെയർപേഴ്സൺ അധ്യക്ഷത വഹിക്കുകയും സി ഡി എസ് വൈസ് ചെയർപേഴ്സൺ സ്വാഗതം പറയുകയും വാർഡ് മെമ്പർ M K ശശി ആശംസ അറിയിക്കുകയും അഗ്രി സി ആർ പി ഷീജ പ്രകാശൻ നന്ദി പറയുകയും ചെയ്തു.



 പ്രസ്തുത ചടങ്ങിൽ സി ഡി എസ് മെമ്പർ കോമളവല്ലി,ജെൽജി ഗ്രൂപ്പ്‌ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.