തൃശൂരിന് അഭിമാന നേട്ടം.🏏

 അണ്ടര്‍ 14 ക്രിക്കറ്റ്

തൃശൂരിന് അഭിമാന നേട്ടം.🏏



   കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ അണ്ടര്‍ 14 അന്തര്‍ജില്ലാ ക്രക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബി വിഭാഗത്തില്‍ തൃശൂര്‍ ചാമ്പ്യന്മാരായി. കളിച്ച 6 മത്സരങ്ങളില്‍ ഒന്നില്‍പോലും പരാജയപ്പെടാതെയാണ് തൃശൂര്‍ നേട്ടം കൊയ്തത്. തൃശൂരിന് പുറമേ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്.


വിശാല്‍ ജോര്‍ജ്ജ് ആയിരുന്നു ടീം ക്യാപ്റ്റന്‍. 

ഡേവിസ് ജെ. മണവാളനായിരുന്നു അണ്ടര്‍ 14 ടീമിന്റെ കോച്ച്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയര്‍ ടീം സെലക്ടറും ചിറ്റിലപ്പിള്ളി സ്വദേശിയുമായ ലിബിന്‍ ജേക്കബ് ആയിരുന്നു ടീം മാനേജര്‍.

🔻🔻🔻🔻🔻🔻🔻🔻