പുറനാട്ടുകര: ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വാര്‍ഷികവും രക്ഷാകര്‍തൃദിനവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ചലചിത്ര പിന്നണി ഗായകന്‍ കെ.കെ. നിഷാദ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ സ്വാമി സദ്ഭവാനന്ദ അധ്യക്ഷത വഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സിമി അജിത്കുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് മധു കാര്യാട്ട്, വാര്‍ഡ് മെമ്പര്‍ ഹരീഷ് വി.ജി., എം. പി.ടി. എ. പ്രസിഡന്റ് വിദ്യ വിജയന്‍, സ്‌കൂള്‍ ചെയര്‍മാന്‍ മഹാദേവന്‍ എം.എസ്. എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ചടങ്ങില്‍ യാത്രയയപ്പു നല്കി.
ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ സുനിത നായര്‍ സ്വാഗതം ആശംസിക്കുകയും, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.മനോജ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ആര്‍. രജിത് നന്ദി പറയുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.