വെളപ്പായ വിഷച്ചെടി ദുരന്തം: ഒരു കിടാവ് കൂടി ചത്തു
വെളപ്പായ ചൈന ബസാറിൽ വിഷച്ചെടി തിന്ന് അഞ്ച് പശുക്കൾ ചത്ത സംഭവത്തിലെ ചികിത്സയിലായിരുന്നു നാല് കിടാങ്ങളിൽ ഒരു പശുകിടാവ് ചത്തു.ബുധനാഴ്ച മരണത്തിന് കീഴടങ്ങിയത്. വളരെ വൈകിയാണ് കിടാവ് വിഷബാധ ലക്ഷണങ്ങൾ കാണിച്ചത്.എടക്കുളം വെറ്ററിനറി സർജൻ ഡോ. രാജി രവീന്ദ്രൻ്റെ നേതൃത്വത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആറുമാസം പ്രായമുള്ള പശു കുട്ടിയാണ് ചത്തത്. ബാക്കിയുള്ള മൂന്നു പശുക്കുട്ടികൾ ചെടി കഴിക്കാത്തതിനാൽ നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല.ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ അജിത് ബാബുവിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം സ്ഥലത്തെത്തി പശുക്കിടാവിനെ മണ്ണുത്തി സർവകലാശാല ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി പോസ്റ്റ്മോർട്ട നടപടികൾ സ്വീകരിച്ചു. ആന്തരിക സ്രവങ്ങളിലെ രാസപരിശോധനഫലം വ്യാഴാഴ്ച ലഭ്യമാകു.സംഭവത്തിൽ
വിഷാംശമേറ്റ് അഞ്ച് പശുക്കൾ കഴിഞ്ഞ ദിവസം ചത്തിരുന്നു.ക്ഷീരകർഷകൻ കുഴിപ്പറമ്പിൽ വീട്ടിൽ രവിയുടെ പശുക്കളാണ് ചത്തത്.ബ്ലൂമിയ അഥവാ വേനൽ പച്ച എന്നയിനത്തിലുള്ള മഞ്ഞുകാലത്ത് വിഷാംശം പുറപ്പെടുവിക്കുന്ന ചെടി പശുക്കൾക്ക് അബദ്ധത്തിൽ തീറ്റയായി നൽകിയതാണ് ദുരന്തത്തിന് കാരണമായത്.കർഷകസംഘം ജില്ലാ സെക്രട്ടറി എസ് കുട്ടി,കെഎസ്കെടിയു ഏരിയ സെക്രട്ടറി കെ കൃഷ്ണകുമാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
