നെൽകർഷകർക്കുള്ള കൂലി ചെലവ് സബ്‌സിഡി വിതരണോദ്ഘാടനം മന്ത്രി കെ.രാജൻ നിർവ്വഹിച്ചു
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നെൽകർഷകർക്കുള്ള കൂലി ചെലവ് സബ്സിഡിയുടെ ആനൂകൂല്യ വിതരണോദ്ഘാടനം റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുത്ത 7 കർഷകർക്കുളള ധനസഹായം യോഗത്തിൽ മന്ത്രി വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 57 പഞ്ചായത്തുകളിലെ നെൽ കർഷകർക്കായി 2 കോടി രൂപയാണ് ഈ വർഷം ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, മെമ്പർമാരായ സജു, ഷീല അജയ ഘോഷ്, മായ ടീച്ചർ, ബെന്നി ആന്റണി, സുഗത ശശിധരൻ, വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് കൊച്ചപ്പൻ വടക്കൻ, കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ ഷേർളി തുടങ്ങിയവർ പങ്കെടുത്തു.