🌹സംസ്ഥാനപാതയിൽ തടസമായി കിടന്ന മൺകൂന നീക്കം ചെയ്തു🌹
വേലൂർ:
വേലൂർ-കുറാഞ്ചേരി റോഡിൽ സൊസൈറ്റി പാടത്തിന് സമീപം ഗതാഗതത്തിന് തടസ്സമായി കിടന്നിരുന്ന മൺകുന പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.
വേലൂർ ആർ.എം.എസ് സ്‌കൂൾ പരിസരത്തെ ഒഴിഞ്ഞ സ്ഥലത്തേക്കാണ് മണ്ണ് മാറ്റിയത്. റോഡരികിൽ മണ്ണ് കുട്ടിയിട്ടത് കാൽനടയാത്രിക ർക്കും വാഹനയാത്രികർക്കും പ്രയാസമുണ്ടാക്കിയിരുന്നു. റോ ഡരികിലെ മണ്ണ് നീക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പൊതുമരാമത്ത് വകുപ്പ് അഞ്ച് പ്രാവശ്യം മണ്ണ് ലേലം ചെയ്യാൻ വച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. വേലൂർ പഞ്ചായത്ത് 12-ാം വാർ ഡ് മെമ്പർ സി.ഡി. സൈമന്റെ നേത്യത്വത്തിൽ പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഹാരിസിന് പരാതി നൽകിയതോടെയാണ് ഗതാഗതത്തിന് തടസമില്ലാത്ത ഭാഗത്തേക്ക് മണ്ണ് താത്കാലികമായി നീക്കാൻ തീരുമാനിച്ചത്. തുടർന്ന് മണ്ണ് ആർഎംഎസ് സ്‌കൂൾ പരിസരത്തെ ഒഴിഞ്ഞ ഭാഗത്തേക്ക് നി ക്കി. മണ്ണ് നീക്കുന്നതിനാവശ്യമായ ചെലവ് വാർഡ് മെമ്പർ സി. സി. സൈമൺ വഹിച്ചു.
.jpg)