വേലൂരിൽ കർഷകർക്ക് ശല്യമായിരുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്നു.

 വേലൂർ : വേലൂരിൽ കർഷകർക്ക് ശല്യമായിരുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്നു. 


വേലൂർ പഞ്ചായത്തിൽ കാട്ടുപന്നിശല്യം രൂക്ഷമായതിനെ തുടർന്ന് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കർഷകരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. തുടർന്ന് ഭരണ സമിതി യോഗം ചേർന്ന് പ്രസിഡന്റ് ടി.ആർ. ഷോബി കാട്ടുപന്നികളെ വെടിവെയ്ക്കുന്നതിന് ഉത്തരവിടുകയായിരുന്നു.