പേരാമംഗലത്ത് മിനിലോറിയിടിച്ച് 11 കെ വി വൈദ്യുതി തൂൺ തകർന്നു.

 പേരാമംഗലത്ത് മിനിലോറിയിടിച്ച് 11 കെ വി വൈദ്യുതി തൂൺ തകർന്നു.



തൃശ്ശൂർ - കുന്നംകുളം ഹൈവേയിൽ മനപ്പടി ഭാഗത്ത്  മിനി ലോറിയിടിച്ച് 11 കെ വി വൈദ്യുതി തൂൺ തകർന്നു. ആളപായം ഇല്ല. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോയിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. കോഴിക്കോട് സ്വദേശി മുഹമ്മദ് സിറാജിദിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.