അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നടത്തി

 അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നടത്തി.

     കോലഴി പഞ്ചായത്തിലെ ആറാം വാർഡിലെ അത്തേക്കാട് 163 നമ്പർ അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നടത്തി.എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മൂന്ന് അങ്കണവാടിക്ക് 54 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്. 527 സ്ക്വയർ ഫീറ്റിൽ വരാന്ത,ക്ലാസ്റൂം,കിച്ചൻ,സ്റ്റോറും,കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന ടോയ്ലറ്റ്,വാഷ് റൂം എന്നിവ ഉൾപ്പെടെ ആധുനിക രീതിയിലാണ് അങ്കണവാടി നിർമ്മിക്കുന്നത്.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷനായി.വൈസ് പ്രസിഡന്റ്‌ എം ഡി വികാസ് രാജ്, സ്ഥിരം സമിതി അധ്യക്ഷരായ സുനിതാ വിജയഭാരത്, ഉഷ രവീന്ദ്രൻ,പുഴയ്ക്കൽ ബ്ലോക്ക്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി ജി ചാന്ദിനി,പഞ്ചായത്തംഗങ്ങളായ ശ്രുതി സജി,പ്രകാശ് ഡി ചിറ്റിലപ്പിള്ളി,എന്നിവർ സംസാരിച്ചു.