ക്ഷേത്ര വാദ്യകല കൂട്ടായ്മയുടെ നേതൃത്വത്തിൽ മേളകലാകാരൻ കൂറ്റയിൽ അനിയൻ മാരാർ എന്നറിയപ്പെടുന്ന പേരാമംഗലം രാമചന്ദ്രൻ മാരാരുടെ അറുപതാം പിറന്നാളിന്റെ ഭാഗമായി ഷാഷ്ഠ്യപൂർണ്ണിമ"എന്ന പേരിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.
പേരാമംഗലം തെച്ചിക്കോട്ടുകാവ് ശ്രീ ദുർഗാഞ്ജലി കല്യാണമണ്ഡപത്തിൽ വച്ച് നടന്ന ചടങ്ങിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു.മേള കലയിൽ കഴിഞ്ഞ 35 വർഷ കാലമായി വലന്തല കലാകാരന്മാരിൽ പ്രമാണം അലങ്കരിക്കുന്ന അനിയൻ മാരാർ തൃശ്ശൂർ പൂരം ഉൾപ്പെടെ നിരവധി മേളങ്ങളിൽ പ്രധാന പങ്കുവെച്ചിട്ടുണ്ട്.തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രസിഡന്റ് പി ബി ബിനോയ് അധ്യക്ഷനായി.പത്മശ്രീ ഡോ.കലാമണ്ഡലം ഗോപിയാശാൻ കാലടി കൃഷ്ണയ്യർ കീർത്തി ഫലകം അനിയൻ മാരാർക്ക് സമ്മാനിച്ചു.
തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്കുമാർ മംഗളംപത്രം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി, സംഘാടക സമിതി കോ-ഓർഡിനേറ്റർ കൊടകര രമേശ്,പെരുവനം സതീശൻ മാരാർ, ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ, പാഞ്ഞാൾ വേലുക്കുട്ടി,എരവത്ത് രവി മാരാർ,ചൊവ്വല്ലൂർ മോഹനൻ, കൊട്ടേക്കാകാവ് ദേവസ്വം സെക്രട്ടറി കണ്ണൻ, മുതുവറ ശിവക്ഷേത്രം ദേവസ്വം സെക്രട്ടറി മുരളി,സംഘാടകസമിതി സെക്രട്ടറി എൻ ആർ വേണു എന്നിവർ സംസാരിച്ചു.