എടക്കര മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവം കോടിയേറി.

 എടക്കര മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവം കോടിയേറി. 


കൈപ്പറമ്പ് എടക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവം കോടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

ഉത്സവത്തിന്റെ വലിയവിളക്ക് Dec 4 ബുധനാഴ്ചയും പള്ളിവേട്ട Dec 5വ്യാഴാഴ്‌ചയും ആറാട്ട് മഹോത്സവം Dec 6ന് വെള്ളിയാഴ്ചയും ആഘോഷിക്കും. 

എല്ലാ ദിവസവും ശീവേലി, കേളി, തായമ്പക, എടക്ക പ്രദക്ഷിണം,  വിളക്കിനെഴുന്നള്ളിപ്പ്‌ അന്നദാനം തുടങ്ങിയ ചടങ്ങുകളും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. തോട്ടക്കാട് വിനായകൻ തിടമ്പറ്റും. 

പള്ളിവേട്ട മേളത്തിന് നെട്ടിശ്ശേരി രാജേഷ് മാരാരും, ആറാട്ട് ശീവേലിക്കു കലാമണ്ഡലം വിവേക് മാരാരും ആറാട്ട് മേളത്തിന് കക്കാട് രാജപ്പൻ മാരാരും പ്രമാണം വഹിക്കും 

ഡിസംബർ 6ന് ആറാട്ടിനു ശേഷം ഉത്സവചടങ്ങുകൾ സമാപിക്കും