നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
തലക്കോട്ടുകര :
ഗ്രാമീണ വായനശാല തലക്കോട്ടുകരയുടെ പ്രതിമാസ പരിപാടിയിലുൾപ്പെടുത്തി അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
വായനശാലഹാളിൽ നടന്ന പരിപാടിയിൽ സെക്രട്ടറി മുരളി സി.കെ. സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് പി.മാധവൻ്റെ അദ്ധ്യക്ഷതയിൽ കുന്നംകുളം താലൂക്ക് ലൈബറി സെക്രട്ടറി പി.കെ. വൽസൻ ഉദ്ഘാടനം ചെയ്തു."നേത്രസംരക്ഷണം എങ്ങിനെ എന്ന വിഷയത്തിൽ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി ഡോക്ടർ ആകാശ് ബോധവൽകരണ ക്ലാസ്സ് എടുത്തു.
തുടർന്ന് കണ്ണ് പരിശോധന ക്യാമ്പ് .... നടന്നു. വായനശാല എക്സിക്യൂട്ടീവ് അംഗം ഷാജി കുയിലത്ത് നന്ദി രേഖപപ്പെടുത്തി.