വൈദ്യുതി നിരക്ക് വർധന: ഇന്ന് തീരുമാനം; യൂണിറ്റിന് 10-20 പൈസ വരെ കൂടും

 വൈദ്യുതി നിരക്ക് വർധന: ഇന്ന് തീരുമാനം; യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂടും



 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക തീരുമാനം ഉണ്ടാകും. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ നിരക്ക് വർധനയുണ്ടാകാനാണ് സാധ്യത.

റെഗുലേറ്ററി കമ്മിഷൻ അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കണ്ട് ഈ നിർദ്ദേശം മുന്നോട്ടുവെക്കും. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കും.

അതേസമയം, വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം കൂടുന്ന സാഹചര്യത്തിൽ സമ്മർ താരിഫ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ആവശ്യം ഇനിയും അന്തിമമായിട്ടില്ല. കെഎസ്ഇബി നിർദ്ദേശിച്ചത് വേനൽക്കാലത്ത് യൂണിറ്റിന് 10 പൈസ അധികം വസൂലിക്കാനാണ്. സർക്കാർ ഈ നിർദ്ദേശത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.